അടൂര്‍: നഗരസഭയുടെ ചെയര്‍പേഴ്‌നാണായി സി.പി.എം. പ്രതിനിധി ദിവ്യ റെജി മുഹമ്മദും വൈസ് ചെയര്‍പേഴ്‌സണായി സി.പി.ഐയുടെ പ്രതിനിധി രാജി ചെറിയാനും തിരഞ്ഞെടുക്കപെട്ടു. തിങ്കളാഴ്ച രാവിലെ11-ന് അടൂര്‍ ആര്‍ ഡി. ഒയും നഗരസഭ തിരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന എ.തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ദിവ്യാ റെജി മുഹമ്മദിന് 16 വോട്ടുകള്‍ ലഭിച്ചു. ദിവ്യയ്ക്ക് എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ശശികുമാറിന് 11 വോട്ടുകളാണ് ലഭിച്ചത്. ദിവ്യയുടെ പേര് മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി നിര്‍ദേശിച്ചു. കൗണ്‍സിലര്‍ എം.അലാവുദ്ദീന്‍ പിന്‍താങ്ങി. ഉച്ചയ്ക്കു ശേഷം നടന്ന …