അടൂര്‍: മന്നത്ത് പദ്മനാഭന്റെ 145-മത് ജയന്തി ദിനാഘോഷം അടൂര്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയനില്‍ ആഘോഷിച്ചു . യൂണിയന്‍ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ സമുദായ ആചാര്യന്റെ ചിത്രത്തിന് മുന്‍പില്‍ യൂണിയന്‍ പ്രസിഡന്റും എന്‍. എസ്. എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയ കലഞ്ഞൂര്‍ മധു നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടന്നത്. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി വി. ആര്‍. രാധാകൃഷ്ണന്‍ നായര്‍, എന്‍. എസ്. എസ്. ഇന്‍സ്‌പെക്ടര്‍ ജി. അജിത്കുമാര്‍,കമ്മറ്റി …