അടൂര്‍: ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. കുറുമ്പകര ചെമ്മണ്ണേറ്റത്ത് പൊടിച്ചി (72 ), കമുകും കോട്ട് വീട്ടില്‍ തങ്കമണി (64), തുളസീ വിലാസം ലീലാദേവി (57), ചരുവിള വീട്ടില്‍ അംബിക (46), പൂവണ്ണുംമൂട്ടില്‍ രാധാമണി (46) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മാരൂര്‍ കാട്ടുകാലാ ഒമ്പതാം വാര്‍ഡില്‍ പെട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് പരുക്കേറ്റവര്‍. ഇന്ന് വൈകിട്ട് നാലേകാലോടെ സംഭവം. മഴയെതുടര്‍ന്ന് പണി ചെയ്യുന്നതിന് തൊട്ടടുത്തുള്ള വീടിന്റെ സിറ്റൗട്ടില്‍ കയറി ഇരിക്കവെയാണ് ഇവര്‍ക്ക് ഇടിമിന്നലേല്‍ക്കുന്നത്. കാലിനാണ് മിന്നലേശിയത്. ഇതില്‍ രണ്ട് …