കടമ്പനാട് വടക്ക് : കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തിരുവുത്സവവും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും. മാര്‍ച്ച് 24ന് രാവിലെ 7.30ന് ഭദ്രദീപ പ്രതിഷ്ഠ(ക്ഷേത്രതന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തില്‍ നിര്‍വ്വഹിക്കും)മേല്‍ശാന്തി ബാബുക്കുട്ടന് മുഖ്യ കാര്‍മികത്വം വഹിക്കും. 10.30ന് വരാഹാവതാരം12.30ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 7ന് തൃക്കൊടിയേറ്റ്. 25ന് രാവിലെ 9.30ന് കലശപൂജ, 10.30ന് നരസിംഹാവതാരം,12.30 അന്നദാനം. വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 26ന് രാവിലെ 5.30ന് പൊങ്കാല, കലശപൂജ, 10ന് ശ്രീകൃഷ്ണാവതാരം, 11ന് കാവില്‍ നൂറും പാലും …