July 31, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home National (page 2)

National

അറബിക്കടലില്‍ രൂപംകൊണ്ട ‘ടൗട്ടെ’:പ്രധാനമന്ത്രി യോഗം വിളിച്ചു

By Editor
May 15, 2021
in :  National

  ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ തയാറെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാരും. ഇന്നു രാതിയോടെ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി ദുരന്തനിവാരണ സേന 50ല്‍ അധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.    

Read More

വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ :ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അനുമതി

By Editor
May 9, 2021
in :  National

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡിനെതിരെ വികസിപ്പിച്ചെടുത്തത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ …

Read More

കോവിഡ് കൂടിയ 20 ജില്ലകളില്‍ ആറെണ്ണം കേരളത്തില്‍

By Editor
May 8, 2021
in :  National

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തല്‍. എറണാകുളം ഏഴാമതും കോഴിക്കോട് ഒന്‍പതാമതുമാണ്. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളും പട്ടികയിലുണ്ട്. പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി.

Read More

കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

By Editor
May 6, 2021
in :  National

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട്, എറണാകുളം, മലപ്പുറം,തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രവ്യാപനം ആണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വളരെ വേഗത്തിലാണ് വ്യാപനം ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിലവ് ആഗര്‍വാള്‍ അറിയിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കര്‍ണാടക, കേരള, ആന്ധ്രാ പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് കാണിക്കുന്നത്. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രാ …

Read More

ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി

By Editor
April 30, 2021
in :  National

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച ഒരു പ്രത്യേക വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ അടുത്ത ആഴ്ച തന്നെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍ നിന്ന് അവരുടെ വ്യോമസേന വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്. 70 വര്‍ഷത്തിലേറെയുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരായ പോരാടുന്ന ഘട്ടത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പം നില്‍ക്കുന്നു’ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് …

Read More

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം

By Editor
April 29, 2021
in :  National

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് വാക്‌സീന്‍ എടുത്തതിന്റെ രേഖയോ നിര്‍ബന്ധമാക്കി. മേയ് രണ്ടിനും മൂന്നിനും ആഹ്ലാദ പ്രകടനങ്ങള്‍ വിലക്കി നേരത്തേ കമ്മിഷന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമമനുസരിച്ചു കര്‍ശന നടപടികളുണ്ടാകുമെന്നും കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. ഈ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിശദമായ പദ്ധതികള്‍ തയാറാക്കാം. മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങള്‍ക്കായി വിശദ പദ്ധതി …

Read More

കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണിന് സാധ്യത

By Editor
April 28, 2021
in :  National

ന്യൂഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം വെച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ മാത്രമാകും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗണ്‍ വേണ്ടിവരുമെന്നാണ് ഐഎംഎ പ്രതിനിധികള്‍ …

Read More

ഇന്ത്യയുടെ ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ ഈ ഒരു ദൃശ്യം മാത്രം മതി: ഒരു ആംബുലന്‍സില്‍ 22 മൃതദേഹങ്ങള്‍

By Editor
April 27, 2021
in :  National

മുംബൈ: കോവിഡിന്റെ ഭീകരത എന്തെന്നു മനസ്സിലാക്കി തരുന്ന ചിത്രമാണു മഹാരാഷ്ട്രയില്‍നിന്നു പുറത്തുവരുന്നത്. രോഗികളുടെ എണ്ണത്തിനൊപ്പം മരണവും കൂടിയതോടെ മൃതദേഹങ്ങള്‍ക്കു ആദരവ് നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആഗ്രഹിച്ചാല്‍ പോലും കഴിയാത്ത സ്ഥിതി. സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ ഓരോ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചു കൊണ്ടുപോകുന്ന കാഴ്ച ആരെയും നടുക്കുന്നതാണ്. ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീര്‍ഥ് മറാത്ത്‌വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലന്‍സില്‍ കുത്തിനിറച്ചു സംസ്‌കരിക്കാന്‍ െകാണ്ടുപോയത്. മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ …

Read More

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന്

By Editor
April 26, 2021
in :  National

ന്യൂഡല്‍ഹി: രാജ്യത്ത് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വിഭാഗത്തിലുള്ളവര്‍ക്ക് തുടക്കത്തില്‍ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. യോഗ്യതയുള്ള എല്ലാ പൗരന്മാര്‍ക്കും ഏപ്രില്‍ 28 മുതല്‍ കോവിന്‍ വെബ്‌സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ കുത്തിവയ്പ്പ് ആരംഭിക്കും.മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, …

Read More

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു

By Editor
April 23, 2021
in :  National

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാ സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.  

Read More
1234Page 2 of 4

Latest News

  • ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ നിര്യാതയായി
  • മൈജിയുടെ തട്ടിപ്പ് :10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199 രൂപയ്ക്ക് വാങ്ങി; യഥാര്‍ത്ഥ വില വെറും 1,890 രൂപ മാത്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉല്‍പ്പന്നം വിറ്റു; മൈജി ഫ്യൂച്ചറിന് 15,519 രൂപ പിഴ
  • രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി
  • SCB ബാങ്ക് ഇങ്ങനെയോ?.. ജപ്തി നടപടി :ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ പുറത്തിട്ടതായി വീട്ടമ്മ
  • ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?.

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2025, All Rights Reserved Powered by WordPress | Designed by adoorvarthaweb