പത്തനംതിട്ട: ഡിസിസി പ്രസിഡന്റായി പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെ നിയമിച്ചതിന് പിന്നാലെ ഡിസിസി ഓഫീസായ രാജീവ് ഭവന്റെ ഭിത്തിയില്‍ പോസ്റ്റര്‍ പതിക്കുകയും കൊടിമരത്തില്‍ കരിങ്കൊടി തൂക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണ കമ്മിഷന് തെളിവെടുപ്പ് ആരംഭിച്ചു. ഒരു കെപിസിസി നേതാവാണ് കൃത്യത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഭൂരിപക്ഷം പേരുടെയും മൊഴി. അതേ സമയം, നേതാവിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നു. ഉയരമുള്ള ഒരു വാഹനം കൊണ്ടിട്ട് അതിന് മുകളില്‍ കയറി നിന്നാണ് കരിങ്കൊടി തൂക്കിയതെന്നാണ് ചില പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതൊരു ആംബുലന്‍സാണെന്നും കോവിഡ് …