അടൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുമ്പോള്‍ അടൂരിന് ഒരു പൊന്‍ തൂവല്‍ കൂടി. തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാര്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ഡെപ്യൂട്ടി സ്പീക്കറാകും. ടി. ഗോപാല കൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെജി ഗോപകുമാര്‍ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ …