കടമ്പനാട് : കെ.ആര്‍.കെ.പി.എം. ബി.എച്ച്.എസ്.എസ്. ആന്‍ഡ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെ മേശയിലും അലമാരയിലുമായി സൂക്ഷിച്ച 40,000 രൂപ നഷ്ടപ്പെട്ടു. മാനേജരുടെ മുറിയിലും മോഷണശ്രമം ഉണ്ടായി. ഏനാത്ത് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.