ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ അമീറിന്റെ നിര്‍ദേശം

ദോഹ: ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശം. ഇന്ത്യയുടെ കോവിഡ് പ്രതിരോധ ശ്രമങ്ങള്‍ക്കുള്ള പിന്തുണയുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസം അമീറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവും അമീര്‍ പ്രകടിപ്പിച്ചിരുന്നു.

 

Load More Related Articles

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…