ദോഹ: ഖത്തറില്‍ രണ്ടു പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 214 എത്തി. പ്രതിദിന രോഗസംഖ്യ 200. എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. 226 പേര്‍ക്ക് കൂടി രോഗമുക്തി. 80, 62 വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗസംഖ്യയില്‍ ഗണ്യമായ കുറവുണ്ട്.
4,261 പേരില്‍ നടത്തിയ പരിശോധനയിലാണ് 200 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. 2,898 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവ്. 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 226 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,21,738 ആയി. 7,55,365 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയതില്‍ 1,24,850 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.