ട്രംപും ബൈഡനും മാത്രമല്ല ഈ വര്‍ഷത്തെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. 1214 പേരാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം നല്‍കിയിട്ടുള്ളത്. പലരും തമാശ എന്ന നിലയിലായിരിക്കാം. സ്ഥാനാര്‍ഥികള്‍ എത്രയുണ്ടെങ്കിലും റിപ്പബ്ലിക്കന്‍-ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പോരാട്ടം. ചെറിയ ശക്തിയുള്ള ഏതാനും പാര്‍ട്ടികളുമുണ്ട്. ഇവര്‍ക്ക് ജയം സാധ്യമല്ലെങ്കിലും വോട്ട് ഭിന്നിപ്പിക്കാന്‍ കഴിയും; ഏതെങ്കിലും പ്രധാന സ്ഥാനാര്‍ഥിയുടെ പരാജയത്തിനും ഇത് വഴിവച്ചേക്കാം.
ട്രംപും ബൈഡനും കഴിഞ്ഞാല്‍ രാജ്യമാകെ സ്വാധീനമുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ വനിതാ നേതാവ് ജോ ജോര്‍ഗന്‍സന്‍ ആണ്. ഹോവി ഹോക്കിന്‍സ് (ഗ്രീന്‍ പാര്‍ട്ടി), ഗ്ലോറിയ ലാ റിവ (പാര്‍ട്ടി ഫോര്‍ സോഷ്യലിസം ആന്‍ഡ് ലിബറേഷന്‍), റോക്കി ഫ്യൂന്‍ടെ (അലയന്‍സ് പാര്‍ട്ടി), ഡോണ്‍ ബ്ലാന്‍ഷിപ് (കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി), കന്യെ വെസ്റ്റ് (ബെര്‍ത്ഡേ പാര്‍ട്ടി) തുടങ്ങിയവരും രംഗത്തുണ്ട്.