അടൂര്‍: ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ എടുത്ത് പുറത്തിട്ടതായി വീട്ടമ്മയുടെ പരാതി. കടമ്പനാട് തുവയൂര്‍ തെക്ക് മാഞ്ഞാലി അതിര ഭവനില്‍ എസ്.രമയുടെ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങളാണ് പുറത്തിട്ടത്. ബുധനാഴ്ച 2.30-നായിരുന്നു സംഭവം. കടമ്പനാട് തെക്ക് പിടി 59-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി വീട്ടുപകരണങ്ങള്‍ എടുത്ത് പുറത്തിട്ടതെന്നാണ് രമ ആരോപിക്കുന്നത്. 2017-ലാണ് രമ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നത്.കൊടുമണ്ണിലുള്ള 20 സെന്റ് സ്ഥലമാണ് ഈട് വച്ചത്. അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പ. ഇത് പലിശ സഹിതം …