കോട്ടയം: പാമ്പാടിയില്‍നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇവര്‍ക്കൊപ്പം പ്ലസ് വണ്‍ വിദ്യാര്‍ഥിയും മറ്റൊരു 19 -കാരനെയും പോലീസ് പിടികൂടി. പാമ്പാടി സ്വദേശിനികളായ 16-ഉം 17-ഉം വയസ്സായ പെണ്‍കുട്ടികളെയാണ് വെള്ളിയാഴ്ച വീട്ടില്‍നിന്ന് കാണാതായത്. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ സി.സി. ടി.വി. ദൃശ്യങ്ങള്‍ വെള്ളിയാഴ്ച തന്നെ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് സുഹൃത്തിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ ആറ്റിങ്ങലില്‍ ഒപ്പം പോയതെന്നുകരുതുന്ന 19-കാരന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു. …