അടൂര്‍: കലാപരിപാടി ബുക്കിംഗ് സ്ഥാപനമായ അടൂര്‍ സോമിനി ആര്‍ട്ട് സെന്റര്‍ (അടൂര്‍ ടൂറിസ്റ്റ് ഹോം) ഉടമ വെട്ടിക്കോട് ചെറുവള്ളിത്തറയില്‍ കെ. രത്‌നാകരന്‍ (57) നിര്യാതനായി. സംസ്‌കാരം മെയ് ഒന്നിന് പകല്‍ 11 ന് വീട്ടുവളപ്പില്‍ നടക്കും. 32 വര്‍ഷമായി അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ അടൂര്‍ ടൂറിസ്റ്റ് ഹോമില്‍ ബുക്കിംഗ് ഓഫീസ് നടത്തിവരികയായിരുന്നു. ആള്‍ കേരള പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്‍സ് അസോസിയേഷന്‍ (എ.കെ.പി.പി. എ. എ ) സ്ഥാപക നേതാവും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗവുമാണ്. ഭാര്യ. ഇന്ദിര,മക്കള്‍ – അക്ഷര , ദേവാംശ്